പരാതി പരിഹാര സംവിധാനം
തദ്ദേശ സ്ഥാപനങ്ങളിലെ പരാതി പരിഹാര സംവിധാനങ്ങൾ
⚖️ 1.തദ്ദേശ ഓംബുഡ്സ്മാൻ
Ombudsman for LSGIs
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കോ ഉദ്യോഗസ്ഥർക്കോ എതിരെയുള്ള അഴിമതി, ക്രമക്കേട്, അധികാര ദുർവിനിയോഗം, കർത്തവ്യവിലോപം എന്നിവയെക്കുറിച്ച് പരാതി നൽകാനുള്ള ഉയർന്ന ജുഡീഷ്യൽ സംവിധാനം. ഹൈക്കോടതി ജഡ്ജിയുടെ പദവിയുള്ള വ്യക്തിയാണ് ഇതിന്റെ തലവൻ.
🏛️ 2.തദ്ദേശ ട്രൈബ്യൂണൽ
LSGI Tribunal
പഞ്ചായത്ത് ഭരണസമിതിയോ സെക്രട്ടറിയോ എടുക്കുന്ന തീരുമാനങ്ങൾ, ഉത്തരവുകൾ, ലൈസൻസ് നിഷേധിക്കൽ, കെട്ടിട നിർമ്മാണ പെർമിറ്റ് റദ്ദാക്കൽ തുടങ്ങിയവയ്‌ക്കെതിരെ അപ്പീൽ നൽകാനുള്ള കോർട്ട് സംവിധാനം.ആസ്ഥാനം തിരുവനന്തപുരം.
💻 3.മുഖ്യമന്ത്രിയുടെ പോർട്ടൽ
CMO Portal
പഞ്ചായത്ത് സേവനങ്ങളിൽ ഉണ്ടാകുന്ന കാലതാമസമോ മറ്റ് ബുദ്ധിമുട്ടുകളോ ഓൺലൈനായി നേരിട്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താം.cmo.kerala.gov.in വഴി നൽകുന്ന പരാതികൾ നിശ്ചിത സമയത്തിനകം തീർപ്പാക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്.
📱 4.കെ-സ്മാര്‍ട്ട് പോർട്ടൽ
K-SMART Citizen Portal
തദ്ദേശ വകുപ്പിന്റെ ഓൺലൈൻ ഏകജാലക സംവിധാനം.പഞ്ചായത്ത് ഓഫീസിൽ നേരിട്ട് പോകാതെ തന്നെ അവിടുത്തെ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ഓൺലൈനായി സമർപ്പിക്കാനും അതിന്റെ തൽസമയ പുരോഗതി (Track Status) അറിയാനും സാധിക്കും.
🔍 5.വിജിലൻസ് വിഭാഗം
VACB
പഞ്ചായത്ത് ഓഫീസുകളിൽ നടക്കാൻ സാധ്യതയുള്ള കൈക്കൂലി ആവശ്യപ്പെടൽ, വൻതോതിലുള്ള സാമ്പത്തിക ക്രമക്കേടുകൾ, സർക്കാർ ഫണ്ട് വകമാറ്റി ചിലവഴിക്കൽ എന്നിവയ്‌ക്കെതിരെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നേരിട്ട് പരാതി നൽകാം.
പ്രാദേശികമായ തർക്കങ്ങൾ, അപേക്ഷകളിലെ താമസം എന്നിവയ്ക്ക് ആദ്യം ഇവർക്ക് നേരിട്ട് പരാതി നൽകി പരിഹാരം തേടുക.
പഞ്ചായത്ത് തലത്തിൽ പരിഹാരം ലഭിച്ചില്ലെങ്കിൽ ജില്ലാ മേധാവിയായ ജോയിന്റ് ഡയറക്ടർക്കോ ഡെപ്യൂട്ടി ഡയറക്ടർക്കോ പരാതി നൽകാം.
ഉദ്യോഗസ്ഥർ മനപ്പൂർവ്വം നിയമം ലംഘിക്കുകയോ, അഴിമതി കാണിക്കുകയോ, അർഹമായ സേവനങ്ങൾ നിരസിക്കുകയോ ചെയ്താൽ ഈ ലീഗൽ ബോഡികളെ സമീപിക്കാം.