ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
വളരെ സമ്പന്നമായ ഒരു ഭൂതകാലമാണ് നാഗലശ്ശേരി പഞ്ചായത്തിനുള്ളത്. ഈ പ്രദേശത്തിന്റെ സ്ഥലനാമത്തെ കുറിച്ച് പ്രസിദ്ധമായ ഒരു ഐതിഹ്യമുണ്ട്. മഹാപണ്ഡിതന്‍മാര്‍ ജീവിച്ചിരുന്ന സംസ്കൃതവ്യാകരണത്തിന്റെ ഗുരുകുലമായി ഭാരതം മുഴുവന്‍ അറിയപ്പെട്ടിരുന്ന കൂടല്ലൂര്‍ മനയില്‍ വ്യാകരണശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ പതഞ്ജലി മഹര്‍ഷിയെ പ്രതിഷ്ഠിച്ച് ആരാധിച്ചിരുന്നു. പതഞ്ജലി നാഗരാജാവിന്റെ അവതാരമാണെന്ന് വിശ്വസിക്കപ്പെടുന്നു. അങ്ങനെ നാഗരാജാവിനെ പ്രതിഷ്ഠിച്ച നാഗരാജശ്രീ വിളയാടുന്ന സ്ഥലം നാഗലശ്ശേരി ആയിത്തീര്‍ന്നു എന്നാണ് ഐതിഹ്യം. നാടുവാഴിത്തത്തിന്റെ ശക്തമായ വേരോട്ടമുള്ള സ്ഥലമായിരുന്നു ഇത്. ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും വേങ്ങാട്ടുമന, കൂടല്ലൂര്‍മന, പൂമുള്ളിമന എന്നിങ്ങനെ മൂന്ന് പ്രധാന ജന്മികളുടെ കീഴിലായിരുന്നു.
കൂടുതൽ വായിക്കുക