സ്ഥാപന ഘടന

 

ഗ്രാമപഞ്ചായത്തിന്റെ സ്ഥാപന ഘടന

ഗ്രാമപഞ്ചായത്ത്

പ്രസിഡന്റ്

പഞ്ചായത്തിന്റെ മുഖ്യ ഭരണാധികാരി. വികസന പ്രവർത്തനങ്ങൾക്കും ഭരണനടപടികൾക്കും നേതൃത്വം നൽകുന്നു.

വൈസ് പ്രസിഡന്റ്

ഭരണ പ്രവർത്തനങ്ങളിൽ സഹകരണം നൽകുന്നു. പ്രസിഡന്റിന്റെ അഭാവത്തിൽ ഭരണ ചുമതലകൾ നിർവഹിക്കുന്നു.

സ്ഥിരം സമിതികൾ

വികസനം, ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ നിയന്ത്രിക്കുന്ന സമിതികളാണ്.

സ്റ്റാന്റിംഗ് കമ്മിറ്റികൾ

വികസന സ്റ്റാന്റിംഗ് കമ്മിറ്റി

വികസന പദ്ധതികൾ നടപ്പാക്കുന്നു. ജനക്ഷേമവും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിടുന്നു.

ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി

പഞ്ചായത്തിന്റെ വരുമാനവും ചെലവുകളും നിയന്ത്രിക്കുന്നു.

ആരോഗ്യ-വിദ്യാഭ്യാസ കമ്മിറ്റി

ആരോഗ്യ-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന സമിതി.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി

ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്നു. സാമൂഹിക സുരക്ഷയും ക്ഷേമ പ്രവർത്തനങ്ങളും ലക്ഷ്യമിടുന്നു.

മറ്റ് ഉപസമിതികൾ

പ്രത്യേക മേഖലകളിലെ പ്രവർത്തനങ്ങൾക്കായി രൂപീകരിക്കുന്നവ. പദ്ധതികൾക്ക് സഹായം നൽകുന്നു.

പഞ്ചായത്ത് സെക്രട്ടറി

അസിസ്റ്റന്റ് സെക്രട്ടറി

ഭരണ-ഓഫീസ് പ്രവർത്തനങ്ങൾക്ക് സഹായം. കുടുംബശ്രീ, ക്ഷേമപദ്ധതികളുടെ ഏകോപനം, പട്ടികജാതി വികസന പദ്ധതികളുടെ നിർവഹണ ചുമതല എന്നിവ വഹിക്കുന്നു.

ജൂനിയർ സൂപ്രണ്ട്

ദൈനംദിന ഓഫീസ് പ്രവർത്തനങ്ങൾ, ഫയൽ നടപടികൾ, ജീവനക്കാരുടെ മേൽനോട്ടം എന്നിവ നിർവഹിക്കുന്നു.

ഹെഡ് ക്ലാര്‍ക്ക്/ഹെഡ് അക്കൗണ്ടന്റ്

സാമ്പത്തിക ഇടപാടുകൾ, വരുമാന-ചെലവ് കണക്കുകൾ, ബജറ്റ്, നികുതി, ധനകാര്യ രേഖകൾ എന്നിവ ക്രമീകരിക്കുന്നു.

സീനിയർ ക്ലർക്ക്

ഓഫീസ് രേഖകൾ, ഭരണ നടപടികൾ, വിവിധ സെക്ഷനുകളുടെ പ്രവർത്തനം, ഫയൽ പരിശോധന എന്നിവ ഏകോപിപ്പിക്കുന്നു.

ക്ലർക്ക്

ഫയലുകളും രേഖകളും കൈകാര്യം ചെയ്യുന്നു. നികുതി പിരിവ്, അപേക്ഷകൾ, ഓഫീസ് രജിസ്റ്ററുകൾ, വാർഡ് സേവനങ്ങൾ എന്നിവ നിയന്ത്രിക്കുന്നു.

ഓഫീസ് അറ്റൻഡന്റ്

ഓഫീസ് പ്രവർത്തനങ്ങൾക്ക് സഹായം, രേഖകൾ കൈമാറൽ, ഓഫീസ് ക്രമീകരണം തുടങ്ങിയവ ചെയ്യുന്നു.

പ്രധാന ഘടകങ്ങളുടെ ചുരുക്ക വിവരണം

1. ഗ്രാമസഭ:

പഞ്ചായത്തിലെ ജനങ്ങളുടെ പൊതുയോഗം. വികസന പദ്ധതികൾ, പൊതുജന ആവശ്യങ്ങൾ എന്നിവ ചർച്ച ചെയ്ത് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നു.

2. ഗ്രാമപഞ്ചായത്ത് കമ്മിറ്റി:

ജനപ്രതിനിധികളടങ്ങിയ ഭരണസമിതി.

3. പ്രസിഡന്റ് & വൈസ് പ്രസിഡന്റ്:

പഞ്ചായത്തിന്റെ പ്രധാന ഭരണനേതാക്കൾ.ഭരണനടപടികള്‍ക്ക് നേതൃത്വം നല്‍കുന്നു

4. സ്ഥിരം സമിതികൾ:

വികസനം, ധനകാര്യം, ആരോഗ്യം, ക്ഷേമം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു.

5. പഞ്ചായത്ത് സെക്രട്ടറി:

പഞ്ചായത്തിന്റെ പ്രധാന ഭരണ ഉദ്യോഗസ്ഥനാണ് സെക്രട്ടറി. ഓഫീസ് പ്രവര്‍ത്തങ്ങള്‍, ഫയല്‍ നടപടികള്‍, ഭരണ നിര്‍വ്വഹണം എന്നിവ ഏകോപിപ്പിക്കുന്നു.